ഷിംല: നാടകീയ നീക്കങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദര്‍ സിങ് സുഖുവിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുകേഷ് അഗ്‌നിഹോത്രിയായിക്കും ഉപമുഖ്യമന്ത്രി. ഷിംലയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കും.മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഭൂപേഷ് ഭാഗേല്‍ പ്രഖ്യാപനം നടത്തിയത്. ഷിംലയില്‍ നടന്ന യോഗത്തില്‍ 40 കോണ്‍ഗ്രസ് എംഎല്‍എമാരും ഹിമാചല്‍ കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് രാജീവ് ശുക്ല, നിരീക്ഷകരായ ഭൂപേഷ് ബാഗേല്‍, ഭൂപേന്ദ്ര സിംഗ് ഹൂഡ എന്നിവരും പങ്കെടുത്തു.