കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംശദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള അംഗങ്ങൾ ഡിസംബർ 31നകം കുടിശിക അടച്ചില്ലെങ്കിൽ അംഗത്വം റദ്ദാകുമെന്ന് ചെയർമാൻ അറിയിച്ചു. അംഗങ്ങൾക്ക് അംശദായ തുക അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ, ഗൂഗിൾ പേ സംവിധാനം (ഗൂഗിൾ പേ നം. 9037044087) വഴിയോ അടയ്ക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ ഈ നമ്പരിലേക്ക് തന്നെ വാട്‌സ് ആപ്പ് വഴി രജിസ്റ്റർ നമ്പർ, പേര് എന്നിവ ഉൾപ്പെടെ വിശദാംശങ്ങൾ അയയ്ക്കണം.
സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി അംഗങ്ങളിൽ ആധാർ നമ്പർ സമർപ്പിക്കാത്തവർ ഡിസംബർ 31നു മുമ്പ് http://kcwfb.keltron.in വഴി ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2720071, 2720072.