കോട്ടയം: കളത്തിപ്പടി പൊൻപള്ളിയിൽ നിർമാണം പുരോഗമിക്കുന്ന 42 ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ ഗുണഭോക്താക്കൾക്ക് വിജയപുരം ഗ്രാമപഞ്ചായത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി, വൈസ് പ്രസിഡന്റ് രജനി സന്തോഷ്, സ്ഥിരംസമിതി അധ്യക്ഷരായ സുരേഷ് ബാബു, കുര്യൻ വർക്കി, സെക്രട്ടറി ടി.എം. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. ഫ്ളാറ്റ് സംസ്‌കാരത്തിലേക്ക് മാറുന്ന കുടുംബങ്ങൾക്ക് മാറുന്ന സാഹചര്യങ്ങളെപ്പറ്റി ആവശ്യമായ അവബോധം സൃഷ്ടിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ടു മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ അടങ്ങുന്നതാണ് ഫ്ളാറ്റുകൾ. 12 ലക്ഷം രൂപ മൂല്യം ഓരോ ഫ്ളാറ്റിനുമുണ്ട്. ജനുവരിയോടെ നിർമാണം പൂർത്തിയാകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.
ലൈഫ് മിഷൻ ഫ്ളാറ്റുകളുടെ ഗുണഭോക്താക്കൾക്കായി ബോധവത്ക്കരണം
