കാഞ്ഞങ്ങാട്: നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി. സംഭവത്തില്‍ നീലേശ്വരം പോലീസ് അഞ്ച് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. അഞ്ചു കേസുകളിലുമായി കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഒരാള്‍ കസ്റ്റഡിയിലായത്. മറ്റു പെണ്‍കുട്ടികള്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായാണു പീഡനത്തിനിരയായത്. 12 വയസുള്ള കുട്ടികളെയാണ് പീഡിപ്പിച്ചതെന്നു പോലീസ് വ്യക്തമാക്കി. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടികള്‍ കൂട്ടത്തോടെ പീഡനവിവരം പുറത്തുപറഞ്ഞത്.

