കാസര്‍ഗോഡ്: ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന വാഹന അപകടത്തില്‍ പരുക്കേറ്റ യുവാക്കള്‍ക്ക് ചികിത്സയോ നഷ്ടപരിഹാരമോ നല്‍കാത്ത വ്യവസായിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. നായന്മാര്‍മൂലയിലെ താജ് നഗറിലെ ബീരാന്‍ മൊയ്തീന്റെ മകനും വ്യവസായിയുമായ പി.ബി. അഹമ്മദിനെയാണ് രണ്ടു വിധികളിലായി 1.5 ലക്ഷം രൂപ അടക്കാന്‍ ഹൈക്കോടതി ജഡ്ജി പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഉത്തരവിട്ടത്.
ചേരൂര്‍ ചെറിയ വീട്ടിലെ സി.എ. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അഹമ്മദ് നസിര്‍, സി.എം. മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ മജീദ് എന്നിവര്‍ സഞ്ചരിച്ച ബൈക്കിലാണ് പി.ബി. അഹമ്മദിന്റെ പേരിലുള്ള വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും മംഗലാപുരം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സിക്കുകയും 8 ലക്ഷത്തോളം രൂപ ചെലവാകുകയും ചെയ്തിരുന്നു പരിക്കേറ്റവരെ മംഗലാപുരത്തേക്ക് കൊണ്ടുപോയ ആംബുലന്‍സിന്റെ വാടക പോലും നല്‍കാന്‍ വ്യവസായി തയ്യാറായില്ലെന്നാണ് പരിക്കേറ്റവര്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. പരിശോധനയില്‍ ഇടിച്ച വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്നും കണ്ടെത്തിയിരുന്നു.
കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്റ ക്രൈം ട്രൈബ്യൂണല്‍ കോടതിയിലെ കേസില്‍ പി.ബി. അഹമ്മദിനെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു എന്നാല്‍ നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഹാജറായിട്ടില്ല തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. താന്‍ അസുഖ ബാധിതനാണെന്നും കോടതിയില്‍ ഹാജരാകുന്നതിനും പിഴ അടക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ കാസര്‍ഗോഡ് എം.എ.സി. ടി. കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ടാണ് പി.ബി. അഹമ്മദ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ കീഴ്കോടതിയുടെ വിധി നിരീക്ഷിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ പി.ബി അഹമ്മദിന്റെ ഭാഗത്തുനിന്നും വീഴ്ച കണ്ടതിനെ തുടര്‍ന്നാണ് ഒന്നര ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കാന്‍ ഉത്തരവിട്ടത് കേസ് പരിഗണിച്ച ഹൈക്കോടതി ഉത്തരവ് നമ്പര്‍ ഒ.പി. നമ്പര്‍ 56/2022 പ്രകാരം 50000 രൂപയും, 58/2022 പ്രകാരം ഒരു ലക്ഷം രൂപയും കാസര്‍ഗോഡ് കോടതിയില്‍ കെട്ടിവയ്ക്കുവാനും ഒപ്പം തന്നെ കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണല്‍ കോടതിയിലെ ഇ.പി. നമ്പര്‍ 21/2021 ഉത്തരവിലെ വിധി നടപ്പില്‍ വരുത്തുവാനുമാണ് ഉത്തരവിട്ടത്.