ഗുജറാത്തിൽ ബിജെപി സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും: ഭൂപേന്ദ്ര പാട്ടേൽ മുഖ്യമന്ത്രിയായി തുടരും

അഹമ്മദാബാദ്: ഗുജറാത്തിൽ ചരിത്ര ഭൂരിപക്ഷത്തോടെ അധികാരത്തുടർച്ച നേടിയ ബിജെപി സർക്കാർ 2022 ഡിസംബർ 12 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭൂപേന്ദ്ര പാട്ടേൽ മുഖ്യമന്ത്രിയായി തുടരും. ഘാട്ട്‌ലോഡിയ മണ്ഡലത്തിൽ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിൻബലത്തിലാണ് ഭൂപേന്ദ്ര പാട്ടീലിന്റെ ജയം. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.

182 അംഗ നിയമസഭയിൽ156 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. 2017 ൽ 77 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ 17 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →