തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട്ടു നടക്കും. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 239 ഇനങ്ങളില്‍ 14000 ത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഉം സംസ്‌കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ഇനങ്ങളാണുള്ളത്. 24 വേദികളില്‍ മത്സരം നടക്കും.
സ്‌കൂള്‍ കലോത്സവം: ജനുവരി 3 മുതല്‍ 7 വരെ
