മുലായത്തിന്റെ തട്ടകത്തില്‍ ഡിംപിളിന് വമ്പന്‍ ജയം

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ് നടന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിന് മിന്നും ജയം. ബി.ജെ.പിയുടെ രഘുരാജ് സിങ് ശാക്യയെ 2.8 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ തറപറ്റിച്ചത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഡിംപിളിന് 6,18,120 വോട്ടുകളും രഘുരാജിന് 3,29,659 വോട്ടുകളും ലഭിച്ചു. ഡിംപിളിന്റെ ഭൂരിപക്ഷം 2,88,461 വോട്ട്. മെയിന്‍പുരിയില്‍ മുലായംസിങ് യാദവ് നടത്തിയ വികസനത്തെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ജനം അംഗീകരിച്ചതിന്റെ തെളിവാണ് വന്‍ വിജയമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അത് തങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. ഭരണകൂടം ഉയര്‍ത്തിയ സമ്മര്‍ദങ്ങളെ അതിജീവിച്ചാണു ജനം തങ്ങള്‍ക്ക് വോട്ടുചെയ്തതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 94,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുലായംസിങ് യാദവ് മെയിന്‍പുരിയില്‍ വിജയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →