പോക്‌സോ കേസില്‍ പി.എഫ്.ഐ. നേതാവായ അധ്യാപകന് ജാമ്യമില്ല

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്ന വേങ്ങര പൂന്തോട്ടം മുതുവില്‍ക്കുണ്ട് ചേറൂര്‍ കിഴങ്ങുംവള്ളി വീട്ടില്‍ അബ്ദുല്‍ കരീമിന്റെ (49) ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. നസീറ തള്ളിയത്.

2022 ഒക്‌ടോബര്‍ ഒന്നിനുശേഷം പലതവണ പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതടക്കം അഞ്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നവംബര്‍ 25ന് പ്രതി അറസ്റ്റിലാകുന്നത്. നിരോധിതസംഘടനയായ പി.എഫ്.ഐയുടെ നേതാവെന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നേരിടുന്നയാളാണു പ്രതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →