പീഡനം: പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

മലപ്പുറം: പെരിന്തല്‍മണ്ണ ടൗണിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ പതിമൂന്നുകാരനെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 36 വര്‍ഷം കഠിനതടവും 83,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കരുവാരക്കുണ്ട് പുല്‍വെട്ട നെടുമ്പ ഷാഹുല്‍ ഹമീദിനെയാണ് (38) പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ശിക്ഷിച്ചത്.

2018 ല്‍ പാണ്ടിക്കാട് പോലീസാണ് കേസെടുത്തത്. പാണ്ടിക്കാട് അങ്ങാടിയില്‍ സ്‌റ്റേഷനറി സാധനങ്ങള്‍ വാങ്ങാനെത്തിയ വിദ്യാര്‍ഥിയെ തിരികെപോകാന്‍ സഹായം വാഗ്ദാനം നല്‍കി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുട്ടിയെ നിരന്തരം പിന്‍തുടര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിനു നിര്‍ബന്ധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 14 വര്‍ഷവും പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ പ്രകാരം 22 വര്‍ഷവുമായാണ് ആകെ 36 വര്‍ഷത്തെ ശിക്ഷ. നഷ്ടപരിഹാരത്തുക കുട്ടിക്ക് ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസസ് കമ്മിറ്റിക്കും നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →