അധ്യാപികയുടെ മരണം : സഹപ്രവര്‍ത്തകന് ജാമ്യമില്ല

മഞ്ചേരി: അധ്യാപിക തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതിയായ സഹപ്രവര്‍ത്തകന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് പയ്യോളി പള്ളിക്കര മഠത്തില്‍ രാംദാസിന്റെ (44) ജാമ്യാപേക്ഷയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ തള്ളിയത്. കോഴിക്കോട് കുനിയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ടി. ബൈജുവാണ് ആത്മഹത്യ ചെയ്തത്.

2022 സെപ്റ്റംബര്‍ 17നാണ് സംഭവം. അധ്യാപിക താമസിച്ചുവന്ന വേങ്ങര കണ്ണമംഗലം എടക്കാപറമ്പിലെ ശ്രീരാഗം വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തുനിന്ന് അധ്യാപികയുടെ ഡയറി, നോട്ടുബുക്കുകള്‍, ഫോണുകള്‍ എന്നിവ കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ 23ന് അധ്യാപകനായ പ്രതി അറസ്റ്റിലാകുന്നത്. നവംബര്‍ 25ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തില്‍ ഇരുവരും പാലക്കാട് നെല്ലിയാമ്പതിയില്‍ താമസിച്ച ഹോട്ടല്‍രേഖകളും കണ്ടെടുത്തിരുന്നു.സഹപ്രവര്‍ത്തകയെ പ്രലോഭിപ്പിച്ച് പലയിടങ്ങളിലും കൊണ്ടുപോയി താമസിപ്പിച്ച് ഉപയോഗിക്കുകയും ആത്മഹത്യാപ്രേരണ നടത്തുകയും ചെയ്തുവെന്നുമാണു പ്രതിക്കെതിരേയുള്ള കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →