അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വികാരാധീനനായി സഹോദരന് സോമഭായ് മോദി. രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിശ്രമിക്കണമെന്നു താന്‍ അദ്ദേഹത്തോടു പറഞ്ഞതായും സോമഭായ് മോദി പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും മുമ്പ് വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2014 മുതല്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ വിലമതിക്കുന്നതാണെന്നും ജനങ്ങള്‍ക്ക് അത് അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രയത്നത്തിന്റെ ഫലം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വോട്ടുകള്‍ നന്നായി വിനിയോഗിക്കണമെന്നതാണ് വോട്ടര്‍മാരോടുള്ള തന്റെ സന്ദേശം. രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.അഹമ്മദാബാദിലെ റാണിപ്പിലെ നിഷാന്‍ പബ്ലിക് സ്കൂളിലാണ് സോമഭായ് മോദി വോട്ട് ചെയ്തത്

