തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അമ്പുരി സ്വദേശി സൊബാസ്റ്റ്യൻ വെള്ളറട പൊലീസിന്റെ പിടിയിൽ. അമ്പൂരി സ്വദേശികളായ റജി വർഗ്ഗീസ്, മകൾ ആര്യമോൾ എന്നിവരെയാണ് അയൽവാസിയായ സൊബാസ്റ്റ്യൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. റെജിയുടെ സഹോദരൻ ഷിജുവും സൊബാസ്റ്റ്യനുമായി നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ഇതിൽ റെജി ഇടപെട്ടതിന്റെ വൈരാഗ്യത്തിലാണ് അമ്മയെയും മകളെയും കുത്തിയത് എന്നാണ് വിവരം. ഗുരുതര പരിക്കുകളോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസാണ് സെബാസ്യറ്റനെ കസ്റ്റഡിയിലെടുത്തത്.

