ഫിറ്റ്നസ് ഇല്ല; സ്കൂളിൽ നിന്ന് ടൂർ പോയ ബസ് പിടിച്ചെടുത്ത എംവിഡി, യാത്രമുടക്കാതെ പകരം ബസ്സും

കോഴിക്കോട്: സ്കൂൾ വിദ്യാർഥികളുമായി ഉല്ലാസയാത്രയ്ക്ക് എത്തിയ ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. 04/12/22 ഞായറാഴ്ച രാവിലെ പാലക്കാട് പൊള്ളാച്ചി പാതയിൽ പോളിടെക്നിക്കിന് മുൻവശത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് ഫിറ്റ്നസ് ഇല്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

കോഴിക്കോട് വെള്ളിമാടുകുന്നിലെ സ്കൂളിൽനിന്ന് കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്ര പോയ ബസ് ആണ് പിടികൂടിയത്. വാഹനത്തിൽ 32 വിദ്യാർത്ഥികളും, മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാർത്ഥികളുമായി ഉല്ലാസയാത്രയ്ക്ക് പുറപ്പെടും മുൻപ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് വാങ്ങേണ്ട രേഖകളും നികുതി ലൈസൻസും ബസ്സുകാരുടെ പക്കലുണ്ടായിരുന്നില്ല.

ഇതിനെല്ലാമായി 12,750 രൂപ പിഴ ചുമത്തി. വിദ്യാർത്ഥികൾക്ക് കൊടൈക്കനാലിലേക്ക് പോകുന്നതിനായി മോട്ടോർ വാഹന വകുപ്പ് തന്നെ മറ്റൊരു വാഹനം ഏർപ്പാടാക്കി. എം.വി.ഐ യു. ബിജുകുമാർ, അസിസ്റ്റൻറ് എം.വി.ഐമാരായ ഹരികൃഷ്ണൻ , എൻ.സാബിർ എന്നിവരാണ് പരിശോധന നടത്തിയത്.

സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികളെ ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോകുന്നതിനു മുൻപ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ഇപ്പോഴും അറിവില്ലെന്നും, ഇത് അപകട സാധ്യത വർധിപ്പിക്കും എന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →