ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 140.10 അടിയാണ് നിലവില്‍ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 3000 ത്തോളം ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നത്. എന്നാല്‍ ഇപ്പോഴത് 511 ഘനയടിയായി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
