മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വന തീരം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഗുരുതര രോഗം ബാധിച്ച മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും തുടര്‍ ചികിത്സാ ധനസഹായം നല്‍കുന്ന സാന്ത്വനതീരം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഡയാലിസിസ്, അര്‍ബുദം, തളര്‍വാതം, സ്ത്രീജന്യ രോഗങ്ങള്‍, ഹൃദ്രോഗം, കരള്‍ രോഗം, ഓട്ടിസം, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ചികിത്സ എന്നിവയ്ക്ക് ധനസഹായം അനുവദിക്കും. 

ഹൃദ്രോഗ ചികിത്സയ്ക്ക് 25,000 രൂപയും ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും കരള്‍ രോഗികള്‍, തളര്‍വാതം/കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് 20,000 രൂപ വീതവും ഓട്ടിസം/ സ്ത്രീജന്യ രോഗം എന്നിവര്‍ക്ക് 10,000 രൂപ വീതവും ധനസഹായം ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഫിഷറീസ് ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2396005.

Share
അഭിപ്രായം എഴുതാം