വിശ്വകര്‍മ്മ പെന്‍ഷന്‍: ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത സംസ്ഥാനത്തെ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട ആശാരിമാര്‍ (മരം, കല്ല്, ഇരുമ്പ്), സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍, 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ എന്നിവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന പ്രതിമാസ ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. നിലവില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്‌റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 0484 2983130.

Share
അഭിപ്രായം എഴുതാം