അന്താരാഷ്ട്ര ഭിന്നശേഷി ദിനം: ഉണര്‍വ്- ഭിന്നശേഷി കലോത്സവവും വാരാചരണവും നടന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ ഉണര്‍വ് 2022-ഭിന്നശേഷി വാരാചരണത്തിന് ആലപ്പുഴയില്‍ ജില്ലാതല സമാപനം. ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാതല കലോത്സവത്തിന്റെ ഉദ്ഘാടനവും ജില്ല സാമൂഹ്യ നീതി ഓഫീസും വൈ.എം.സി.എ.യും സംയുക്തമായി ചലനം എന്ന പേരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തുന്ന സൗജന്യ കലാപരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനവും ഉദ്ഘാടനവും എ.എം. ആരിഫ് എം.പി നിര്‍വഹിച്ചു. 

വാരാചരണ സമാപനത്തോടനുബന്ധിച്ച് സഹചാരി അവാര്‍ഡ് വിതരണം, ബ്ലോക്ക്തല കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും സംഘടിപ്പിച്ചു.  സമാപന സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സഹചാരി അവാര്‍ഡ് വിതരണം നഗരസഭാധ്യക്ഷ സൗമ്യരാജ് നിര്‍വഹിച്ചു.

മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുത്ത അമ്പലപ്പുഴ ബ്ലോക്കിനുള്ള ഭിന്നശേഷി വാരാചരണ പുരസ്‌ക്കാരം എച്ച്. സലാം എം.എല്‍.എ. സമ്മാനിച്ചു. കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ നിര്‍വഹിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, ജില്ല വനിത ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ഐ.സി. ഡി.എസ്. ജില്ല പ്രോഗ്രാം ഓഫീസര്‍ ജെ. മായാലക്ഷ്മി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →