തിരുവനന്തപുരം: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ സ്വർണം സ്വന്തമാക്കിയത് പാലക്കാട് ആണ്.
3000 മീറ്ററിലാണ് പാലക്കാട് സ്വർണ്ണം നേടിയത്. സീനിയർ മത്സരത്തിൽ മുഹമ്മദ് മഷൂദ്, ജൂനിയർ മത്സരത്തിൽ ബിജോയ് ജെ, ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ ആർ.രുദ്ര എന്നിവരാണ് പാലക്കാടിനു വേണ്ടി സ്വർണം നേടിയത്. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസിലെ ദേബിക ബെന്നും സ്വർണ്ണം നേടി. 2019 ൽ കണ്ണൂരിൽ നടന്ന മീറ്റിൽ പാലക്കാട് ആയിരുന്നു ജേതാക്കൾ.

