ആര്‍ച്ച് ബിഷപ്പിനെതിരേ രണ്ട് കേസുകള്‍ കൂടി

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാംപ്രതിയാക്കി രണ്ട് കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. സഹായമെത്രാന്‍ ക്രിസ്തുദാസ് രണ്ടാംപ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര മൂന്നാംപ്രതിയുമാണ്. തുറമുഖനിര്‍മാണം തടസപ്പെടുത്തുന്ന രീതിയില്‍ സമരം നടത്തിയതിനും പദ്ധതിപ്രദേശത്ത് അതിക്രമിച്ചുകയറിയതിനുമാണു പുതിയ കേസുകള്‍. ഇതോടെ ആര്‍ച്ച് ബിഷപ്പിനെതിരായ കേസുകള്‍ മൂന്നായി. കഴിഞ്ഞ 27-നുണ്ടായ സംഘര്‍ഷത്തിന്റെ പേരിലും അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. നിര്‍മാണപ്രവര്‍ത്തനം തടയരുതെന്ന െഹെക്കോടതി വിധി ലംഘിച്ച് പ്രതികള്‍ പദ്ധതിപ്രദേശത്തെ അതീവസുരക്ഷാമേഖലയില്‍ കടന്നുകയറിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →