തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിധി ഡിസംബര്‍ 2ന്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ സ്വദേശിയായ ലിഗയെ, പ്രതികള്‍ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലഹരി വസ്തു നല്കി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.ഉദയന്‍, ഉമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. 2
019 ജൂണ്‍ 22ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകുകയായിരുന്നു. ലിഗയുടെ കുടുംബാംഗങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന് വേഗം വെച്ചത്. ജനുവരി 20നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരന് ഇല്‍സി സ്ക്രോമെനെ അടക്കം 104 സാക്ഷികളെ കോടതി വിസ്തരിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ കയറ്റിയാണ് പ്രതികള്‍ ലിഗയെ കുറ്റിക്കാട്ടില്‍ എത്തിച്ചത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടല്‍ക്കാട്ടില്‍ ഉണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്.

