നാസോ(ബഹമാസ്): ക്രിപ്റ്റോ കറന്‍സി വമ്പനായിരുന്ന എഫ്.ടി.എക്സിന്റെ തകര്‍ച്ചയ്ക്കു ശേഷം മുന്‍ സി.ഇ.ഒ. സാം ബാങ്ക്മാന് ഫ്രൈഡ് ആദ്യമായി പൊതുവേദിയില്‍. തന്റെ പക്കല്‍ പണമൊന്നുമില്ലെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ന്യൂയോര്‍ക്ക് െടെംസിനോട് പറഞ്ഞു.കഴിഞ്ഞുപോയത് ”മോശം മാസ”മാണെന്നാണ് എഫ്.ടി.എഫ്. തകര്‍ച്ച സംബന്ധിച്ചു ബാങ്ക്മാന്റെ വിശദീകരണം. എഫ്.ടി.എക്സ്. തകര്‍ച്ചയോടെ 2.6 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടും നിലപാട് വ്യക്തമാക്കുന്നത് തന്റെ ആത്മവിശ്വാസം കൊണ്ടാണെന്നു ബാങ്ക്മാന് പറഞ്ഞു.
”ഞാന്‍ നിക്ഷേപകരെ വഴിതെറ്റിച്ചിട്ടില്ല. ഉപയോക്താക്കള്‍ പെട്ടെന്നു പണം പിന്വലിച്ചതുകൊണ്ടാണു തകര്‍ച്ചയുണ്ടായത്. ആരോടും നുണപറഞ്ഞിട്ടില്ല.
ഞാന്‍ എന്നെക്കുറിച്ചു ചിന്തിക്കേണ്ട സമയമല്ലിത്. കണക്കുകൂട്ടലുകള്‍ പിഴച്ചു. അതു പരിഹരിക്കും” – അദ്ദേഹം പറഞ്ഞു.

