യുവാവിന്റെ ദുരൂഹ മരണം: ഒപ്പമുണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞു

നാദാപുരം: കാസര്‍ഗോഡ് സ്വദേശി നരിക്കാട്ടേരിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞു. ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് മരണമടഞ്ഞ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അരയാലിന്‍കീഴില്‍ പാലേരി വീട്ടില്‍ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്ന ആളെയാണ് അന്വേഷണസംഘം തിരിച്ചറിഞ്ഞത്. കണ്ണൂര്‍ കേളകം സ്വദേശിയായ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. യുവാവിനായി കഴിഞ്ഞദിവസം വീട്ടില്‍ പരിശോധന നടത്തി. അപകടം നടന്ന നരിക്കാട്ടേരിയിലെ യുവതിയില്‍നിന്നാണ് യുവാവിനെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചതെന്നാണു സൂചന.

ശനിയാഴ്ച്ച (26.11.22)രാത്രിയാണ് ഗുരുതര പരുക്കേറ്റ ശ്രീജിത്തിനെ റോഡരികില്‍നിന്നു നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മരണമടയുകയായിരുന്നു. സംഭവശേഷം കാറില്‍ നിന്ന് യുവാവ് രക്ഷപ്പെടുന്ന ദൃശ്യം സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി ടിവിയില്‍ നിന്നു ലഭിച്ചിരുന്നു. ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ശ്രീജിത്ത് കേളകം സ്വദേശിയെ മദ്യപിച്ച ബാറില്‍ നിന്നു പരിചയപ്പെട്ടതെന്നാണു ലഭിക്കുന്ന വിവരം. യുവാവിനെ കസ്റ്റഡിയിലെടുത്താല്‍ കേസില്‍ നിര്‍ണായക വിഴിത്തിരിവ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →