വാഷിങ്ടണ്‍: സ്വവര്‍ഗവിവാഹത്തിന് അംഗീകാരം നല്‍കുന്ന ബില്‍ യു.എസ്. സെനറ്റ് പാസാക്കി. രാജ്യമെങ്ങും സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ 2015 ലെ സുപ്രീം കോടതി വിധിക്കുശേഷം വിവാഹിതരായ നൂറുകണക്കിനു സ്വവര്‍ഗ ദമ്പതികള്‍ക്ക് ആശ്വാസമേകുന്നതാണു നടപടി.61-36 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്. 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. കൂടുതല്‍ സമത്വത്തിലേക്കുള്ള അമേരിക്കയുടെ പ്രയാസകരവും എന്നാല്‍ അനിവാര്യവുമായ മുന്നേറ്റത്തിന്റെ ഭാഗമാണു നിയമനിര്‍മാണമെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവ് ചക് ഷൂമെര്‍ പറഞ്ഞു. അന്തിമ വോട്ടെടുപ്പിനായി ബില്‍ ഇനി ജനപ്രതിനിധി സഭയില്‍ അവതരിപ്പിക്കും. ബില്‍ പ്രതിനിധിസഭ പാസാക്കായില്‍ എത്രയും വേഗം അഭിമാനത്തോടെ അതില്‍ ഒപ്പിടുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എല്‍.ജി.ബി.ടി.ക്യു സമൂഹത്തിനു സ്വന്തം കുടുംബമുണ്ടാക്കാമെന്നു നിയമം ഉറപ്പുനല്‍കുന്നതായും ബൈഡന്‍ പറഞ്ഞു.