സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമെന്ന് ജപ്പന്‍ കോടതി

ടോക്കിയോ: സ്വവര്‍ഗവിവാഹ നിരോധനം ഭരണഘടനാപരമാണെന്ന് ജപ്പാനിലെ ടോക്കിയോ ജില്ലാ കോടതി വ്യക്തമാക്കി.അതേ സമയം, സ്വവര്‍ഗ കുടുംബങ്ങള്‍ക്കു നിയമപരിരക്ഷ ഇല്ലാത്തത് അവരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞതിനെ ആക്ടിവിസറ്റുകള്‍ സ്വാഗതം ചെയ്തു. ജപ്പാന്‍ മറ്റ് ജി 7 രാജ്യങ്ങള്‍ക്കൊപ്പം ചേരുന്നതിന്റെ സൂചനയാണിതെന്ന് അവര്‍ വിലയിരുത്തുന്നു.സ്വവര്‍ഗ വിവാഹം അനുവദിക്കാത്ത ഏക ജി 7 രാജ്യമാണു ജപ്പാന്‍. പല മുതിര്‍ന്ന അംഗങ്ങളും സ്വവര്‍ഗ വിവാഹത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും വിഷയം അവലോകനം ചെയ്യാന്‍ ഇതുവരെ തയാറായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →