ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദ: ഒളിവിലായിരുന്ന എം.വി.ഐ. അറസ്റ്റില്‍

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോടു മോശമായി പെരുമാറിയ മലപ്പുറം എം.വി.ഐ. അറസ്റ്റില്‍. മലപ്പുറം വനിത പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെ വയനാട്ടില്‍ നിന്നാണ് പിടികൂടിയത്. യുവതി പരാതി നല്‍കിയതോടെ എം.വി.ഐ. ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ നേരത്തെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ക്ക് എതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍പോയത്. നവംബര്‍ 17 നായിരുന്നു സംഭവം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ഥാനത്തുനിന്ന് അന്വേഷണവിധേയമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →