വിഴിഞ്ഞം സംഘർഷത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഒരുക്കാൻ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്. സംഭവം അറിഞ്ഞയുടൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിൽ അധിക സൗകര്യങ്ങളൊരുക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. ഇതനുസരിച്ച്‌ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിച്ചു.

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വാർഡ് 22 തുറന്നു. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ ഐസിയുവും സജ്ജമാക്കി. പരിക്കേറ്റവർക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →