സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് പവന്‍ കല്യാണ്‍

പ്രേമമെന്ന ആദ്യ സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമായ സായ് പല്ലവി അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ്.

ഇപ്പോഴിതാ സായ് പല്ലവിയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണ്‍.

പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന സിനിമയില്‍ സായ് പല്ലവിയെ നായിക ആക്കുന്നതിനോട് താരം നോ പറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയ്‌ക്കൊപ്പം രണ്ടാമത്തെ നടിയായാണ് സായ് പല്ലവിയെ തീരുമാനിച്ചത്.സായ് പല്ലവി നേരത്തെ പവന്‍ കല്യാണിന്റെ സിനിമകള്‍ നിരസിച്ചിരുന്നുവെന്നും അതിനാലാണ് പുതിയ ചിത്രത്തില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ പവന്‍ കല്യാണ്‍ സമ്മതിക്കാഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ചിരഞ്ജീവിയുടെ ഭോല ശങ്കര്‍, വിജയ് ദേവരകൊണ്ട നായകനായ ഡിയര്‍ കോമ്രേഡ്, മഹേഷ് ബാബു നായകനാകുന്ന സരിലേരു നികെവ്വരു എന്നീ സിനിമകളും സായ് പല്ലവി നേരത്തെ നിരസിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →