വന്ദേഭാരത് പദ്ധതിപ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം

ന്യൂഡൽഹി: വന്ദേഭാരത് തീവണ്ടി സർവീസുകൾ സംസ്ഥാനത്തുനിന്ന് ആരംഭിക്കണമെന്ന് കേന്ദ്രത്തോട് കേരളം. ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വിളിച്ച ധനമന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ഇതടക്കം സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ചത്. കേരളത്തിനകത്തും പുറത്തേക്കും വലിയതോതിൽ റെയിൽയാത്രക്കാരുള്ളതിനാൽ വന്ദേഭാരത് പദ്ധതിപ്രകാരം തീവണ്ടികൾ അനുവദിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് കൂടുതൽ തീവണ്ടി സർവീസുകൾ വേണം. കൊച്ചി മെട്രോ, നേമം കോച്ച് ടെർമിനൽ തുടങ്ങിയ പദ്ധതികൾക്ക് പ്രത്യേകസഹായം വേണം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകണം. കോവിഡനന്തര കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തികസഹായ പദ്ധതികൾ അനുവദിക്കണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തികാധികാരവും സ്വയംഭരണാവകാശവും നൽകണം. വായ്പപ്പരിധി ഉയർത്തുന്നതിന്റെ ആവശ്യകതയും മന്ത്രി വിശദമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →