കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ്

മാവേലിക്കര: കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്റെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ 23/11/22 ബുധനാഴ്ച അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം 2022 ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടര്‍ന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →