പേരാമ്പ്ര: കരിങ്കല്ല് കയറ്റി ചെങ്കുത്തായ റോഡിലൂടെ ക്വാറിയില്‍ നിന്നു ഇറങ്ങി വന്ന ലോറി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ ചവറം മൂഴി ഒറ്റക്കണ്ടം കരിങ്കല്‍ ക്വാറിയിലാണു ബുധനാഴ്ച (24.11.22) ഉച്ചകഴിഞ്ഞ് അപകടമുണ്ടായത്. ഡ്രൈവര്‍ മോഹന (52) നാണു പരുക്കേറ്റത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രധാന റോഡില്‍ നിന്നു ക്വാറിയിലേക്കുള്ള സ്വകാര്യപാത തീരെ വീതി കുറഞ്ഞതാണ്. ഇതാണു നിയന്ത്രണം വിട്ടപ്പോള്‍ ലോറി മറിയാനിടയാക്കിയത്.