പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ച നടത്തി

ആലപ്പുഴ: റവന്യൂ വിദ്യാഭ്യാസ ജില്ല പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചര്‍ച്ചയുടെ ജില്ലാതല ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.കെ.ജെ. ബിന്ദു ജില്ലാതല ചര്‍ച്ചയുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുജാത പി. അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനീത, എസ്.എസ്.കെ. പ്രോജക്ട് കോര്‍ഡിനേറ്റര്‍ രജനീഷ് ഡി.എം., വിദ്യ കിരണം മിഷന്‍ കോര്‍ഡിനേറ്റര്‍ എ.കെ. പ്രസന്നന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത്- ബ്ലോക്ക്, സ്‌കൂള്‍, ബി.ആര്‍.സി.തലങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ജില്ലാതല ചര്‍ച്ചയില്‍ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, മുന്‍കാല അധ്യാപകര്‍, സംഘടന പ്രതിനിധികള്‍, വിവിധ ഉപജില്ലകളില്‍ നിന്നും വന്ന പ്രഥമാധ്യാപകര്‍, അധ്യാപകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →