ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഭാഗഭാക്കാകാന്‍ സഹോദരിയും ഐ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്രയും. മഹാരാഷ്ട്രയിലെ പദയാത്ര പൂര്‍ത്തിയാക്കി 23/11/2022 മധ്യപ്രദേശിലേക്കു പ്രവേശിക്കുന്ന യാത്രയില്‍ നാളെയാകും പ്രിയങ്ക അണിചേരുന്നത്. ഇതാദ്യമായാണ് പ്രിയങ്ക ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാകുന്നത്.ബുര്‍ഹാന്‍പുരില്‍ രാഹുലിനൊപ്പം അണിചേരുന്ന പ്രിയങ്ക നാലുദിവസം യാത്രയില്‍ സംബന്ധിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ ഭാഗമാകാന്‍ പ്രിയങ്ക ഗാന്ധിയും
