റോസിലിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കൊച്ചി: ഇലന്തൂരില്‍ കൊല്ലപ്പെട്ട കാലടി സ്വദേശി റോസിലിയുടെ കാണാതായ മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. തെളിവെടുപ്പിനിടെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി തന്നെയാണ് അന്വേഷണ സംഘത്തിന് ഫോണ്‍ കാണിച്ചുകൊടുത്തത്. കൃത്യംനടത്തി വരുന്നതു വഴി ആലപ്പുഴവച്ചു റോസിലിയുടെ ഫോണ്‍ എറിഞ്ഞുകളഞ്ഞെന്നാണ് ഷാഫി പറഞ്ഞത്. തുടര്‍ന്നു നടത്തിയ തെളിവെടുപ്പിലാണു ഫോണ്‍ കണ്ടെത്തിയത്.പദ്മയുടെയും റോസിലിന്റെയും ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തിരിച്ചടിയായിരുന്നു. റോസിലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. റേസിലിയുടെ ഫോണ്‍ കേസില്‍ നിര്‍ണായക തെളിവാകും. പദ്മയുടെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഡി.എന്‍.എ. പരിശോധനയില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതോടെ കുറ്റപത്രം തയാറാക്കുന്ന ജോലി നടന്നുവരികയാണ്. അടുത്ത മാസം ആദ്യആഴ്ചയില്‍ കുറ്റപത്രം ഫയല്‍ ചെയ്യും. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നതു തടയാനാണു അന്വേഷണ സംഘത്തിന്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →