ശബരിമലയില്‍ സുരക്ഷയൊരുക്കാന്‍ ഒരു കമ്പനി കേന്ദ്രപോലീസ് മാത്രം

ശബരിമല: സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ശബരിമലയില്‍ ഇക്കുറി ഒരു കമ്പനി കേന്ദ്ര പോലീസ് മാത്രം. 130 പേരടങ്ങുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് ഉള്ളത്.
തീര്‍ഥാടകരുടെ തിരക്ക് ഏറെ അനുഭവപ്പെട്ടിരുന്ന 2017 വരെ സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ ഓരോ കമ്പനി പോലീസിനെ നിയോഗിച്ചിരുന്നു. ഇക്കുറി പമ്പയില്‍ കേന്ദ്ര ദ്രുതകര്‍മ സേനാംഗങ്ങള്‍ ഉണ്ടാകില്ല. ഇവിടെ പോലീസ് സുരക്ഷയൊരുക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലേ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സേനയെ നിയോഗിക്കുകയുള്ളൂ. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമേ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനൊപ്പം കേന്ദ്ര സേനയും ഇറങ്ങാറുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →