തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 2 രാജ്യാന്തര സര്‍വീസുകള്‍ കൂടി ആരംഭിക്കും. തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് ഡിസംബര്‍ ഒന്നു മുതലും ആരംഭിക്കും.
തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് (ഐഎക്സ് 573) ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35 നു പുറപ്പെട്ട് 8.05 ന് എത്തിച്ചേരും. തിരികെ (ഐഎക്സ് 574) ബഹ്റൈനില്‍നിന്ന് രാത്രി 9.05 ന് പുറപ്പെട്ട് പുലര്‍ച്ചെ 04.25 ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരം-ദമ്മാം വിമാനം (ഐഎക്സ് 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 05.35-ന് പുറപ്പെട്ട് 08.25 ന് എത്തും. തിരികെ (ഐഎക്സ് 582) ദമ്മാമില്‍നിന്ന് രാത്രി 09.25 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് എത്തിച്ചേരും.180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചു.

