കൊടുംക്രിമിനലായ ദിലീപ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തി പിടികൂടിയെങ്കിലും ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കാതെ പൊലീസും എക്സൈസും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലഹരിസംഘത്തിലെ പ്രധാന കണ്ണിയായ ദിലിപിനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസിൽ ഏഴു വ‍ർഷം ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതിയാണ് ദിലീപ്. വീണ്ടും വീണ്ടും ലഹരി കച്ചവടം നടത്തിയിട്ടും ഒന്നും ചെയ്യാതെ പൊലീസും എക്സൈസും.20 ലധികം കേസിലെ പ്രതിയാണ് ദിലീപ്, വധശ്രമം, മൃഗവേട്ട, ലഹരികച്ചവടം തുടങ്ങിയ കേസുകളിൽ പെട്ട കൊടുംക്രിമിനലായ ദിലീപാണ് ജാമ്യത്തിലിറങ്ങി വീണ്ടും ലഹരികച്ചവടം നടത്തിയത്. ഇക്കഴിഞ്ഞ ദിവസവും ദിലീപിനെ പിടികൂടിയെങ്കിലും പൊലീസ് വീഴ്ച ആവർത്തിച്ചു

കഞ്ചാവ് കച്ചവടക്കാർക്കിടിയിൽ ചന്തുവെന്ന വിളിക്കുന്ന ദിലീപിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ഷോഡ് പൊലീസ് നടത്തിയ റെയ്ഡിൽ . കഞ്ചാവും, ഹാഷിഷ് ഓയിലും, കാട്ടുപ്പന്നിയുടെയും പാമ്പിന്റെയും നെയ്യ്, നാലു ലക്ഷം രൂപ, പന്നിയുടെ തലയോട്ടി, നാടൻതോക്ക് എന്നിവ കണ്ടെത്തിയിരുന്നു.

2017ൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് തൊടുപുഴ കോടതി ദിപീലിനെ ഏഴു വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി. വീണ്ടും പൊലീസിന്റെയും എക്സൈസിന്റെയും കൺമുന്നിൽ കഞ്ചാവ് കച്ചവടം നടത്തി. പിടിക്കപ്പെട്ടു.

കോടതി ശിക്ഷിച്ച ഒരു പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം ചെയ്താൽ ജാമ്യം റദ്ദാക്കാൻ അന്വേഷണ ഏജൻസികൾ കോടതിയെ സമീപിക്കണം. എന്നാൽ ദിലീപിന്റെ കാര്യത്തിൽ അതുണ്ടായില്ല, കഴിഞ്ഞ വർഷം കഞ്ചാവ് കടത്തുന്നതിനിടെ ദിലീപ് വീണ്ടും ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. ദിലീപിൻെറ ജാമ്യം റദ്ദാക്കാൻ ആറ്റിങ്ങൽ എസ്.എച്ച്.ഒ എക്സൈസിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടറോട് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. ആറ്റിങ്ങൽ പൊലീസിൻെറ കേസിലും ജാമ്യം നേടിപുറത്തിങ്ങിയ ദിലീപ് ആന്ധ്രയിൽ നിന്നും ക‍ഞ്ചാവെത്തിച്ച് കുട്ടികൾക്ക് വിൽപ്പന നടത്തുകയായിരുന്നു. പൊലീസിൻെറ കണ്ണുവെട്ടിച്ച് നടന്ന ദിപീലിനെ പിടികൂടിയപ്പോഴും പൊലീസ് അനാസഥ തുടർന്നു. കഞ്ചാവ് കച്ചവടത്തിന് ഒത്താശ ചെയ്യുന്ന ഭാര്യയെ അന്ന് രാത്രി പൊലീസ് കസ്റ്റഡിലെടുത്തില്ല. അടുത്ത ദിവസം വെഞ്ഞാറമൂട് പൊലീസ് ദിലിപിന്റെ വീട്ടിലെത്തുമ്പോൾ രണ്ടാം പ്രതിയായ ഭാര്യ വീടും പൂട്ടി രക്ഷപ്പെട്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →