ഉദയ്പൂർ: . രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.അദ്ധ്യാപകനായ രാഹുൽ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാഹുൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളും സോനു രജപുത്ര സമുദായത്തിൽ നിന്നുള്ളയാളുമാണ്. 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇരുവരും. കനത്ത കല്ലുകൾ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
“മീണയുടെ സ്വകാര്യഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിലാണ്. സോനുവിന്റെ ജനനേന്ദ്രിയത്തിലും മൂർച്ചയേറിയ ആയുധത്തിന്റെ മുറിവുകൾ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. രണ്ട് ദിവസമായി അവരെ കാണാതായിരുന്നു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ദുരഭിമാനക്കൊലയാണെന്ന് തോന്നുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു. 2022 നവംബർ 15 മുതലാണ് ഇവരെ കാണാതായത്