കുടുബശ്രീയുടെ പഞ്ചദിന ഭക്ഷ്യമേളക്ക് മഞ്ചേരിയില്‍ തുടക്കമായി

മഞ്ചേരി: നാവില്‍ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി കുടുംബശ്രീ ഭക്ഷ്യവിപണന മേളക്ക് മഞ്ചേരിയില്‍ തുടക്കമായി. മഞ്ചേരി നഗരസഭയും കുടുംബശ്രീ ജില്ല മിഷനും ചേര്‍ന്നാണ് അഞ്ച് ദിവസത്തെ ഭക്ഷ്യവിപണന മേള നടത്തുന്നത്. 15 ഉല്‍പന്ന വിപണന സ്റ്റാളുകള്‍ മേളയിലുണ്ട്.

ചിക്കന്‍ ചീറിപാഞ്ഞതും കരിഞ്ചീരക കോഴിയും കപ്പ ബിരിയാണിയുമാണ് ഭക്ഷ്യമേളയിലെ താരം. ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ, ചിക്കന്റോള്‍, വിവിധതരം ബിരിയാണികള്‍, തേങ്ങാ ചോറും ബീഫും, ദോശകള്‍, കേക്കുകള്‍ തുടങ്ങിയ വിഭവങ്ങള്‍ മേളയില്‍ എത്തുന്നവരുടെ വയറും മനസും നിറയ്ക്കും. അരീക്കോട്, മലപ്പുറം, മങ്കട, വണ്ടൂര്‍ ബ്ലോക്കുകളിലെ 14 സി.ഡി.എസുകളാണ് മേളയിലുള്ളത്. വൈവിധ്യമായ വിഭവങ്ങളുമായി ഒമ്പത് യൂണിറ്റുകളായി അറുപതോളം കുടുംബശ്രീ അംഗങ്ങളാണ് മുഴുവന്‍ സമയം ഭക്ഷ്യ സ്റ്റാളുകളില്‍ സജീവമാകുന്നത്.

യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. ജില്ല മിഷന്‍ കോഡിനേറ്റര്‍ കെ.ജാഫര്‍ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, പുല്‍പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.സി അബ്ദുറഹിമാന്‍, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ജസീനാബി അലി, ടി.എം നാസര്‍, കൗണ്‍സിലര്‍ മാരായ സി.ഫാത്തിമ സുഹറ, മരുന്നന്‍ സാജിദ് ബാബു, ഷറീന ജവഹര്‍, സി.പി അബ്ദുല്‍ കരീം, ഹുസൈന്‍ മേച്ചേരി, ശ്രീദേവി എടക്കണ്ടത്തില്‍, പി.സുനിത, ബേബി കുമാരി, പി.മുജീബ് റഹ്മാന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.പി സറഫുന്നീസ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.അബ്ദുല്‍ ഖാദര്‍, കുടുംബശ്രീ മാര്‍ക്കറ്റിങ് ജില്ല പ്രോഗ്രാം മാനേജര്‍ പി.റെനീഷ്, പി.ശ്രീയേഷ് എന്നിവര്‍ സംബന്ധിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഐ.ജി.ബിടിയില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡ് വരെ ഘോഷയാത്ര നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →