ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

തളിപ്പറമ്പ്: ഗാര്‍ഹിക പീഡനത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചൊറുക്കളയിലെ സല്‍മത്ത് മന്‍സിലില്‍ സി.പി. സല്‍മത്തിന്റെ(24) പരാതിയിലാണ് കേസ്. 2016 ജനുവരി 17 ന് കടമ്പേരിയിലെ മുഹമ്മദ് അഷറഫിനെ വിവാഹം ചെയ്ത് ജീവിച്ചുവരവെ സല്‍മത്തിന്റെ 30 പവന്‍ സ്വര്‍ണവും 5 ലക്ഷം രൂപയും കൈക്കലാക്കുകയും, ഇത് തിരിച്ചുകൊടുക്കാതെ അഷറഫും ബന്ധുക്കളായ റൈഹാനത്ത്, സീനത്ത്, ഷമീമ, സുഹ്‌റ, ഷെരീഫ്, മെഹ്‌റുഫ് എന്നിവര്‍ ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →