കോവാക്‌സിന്‍ അനുമതി തിടുക്കത്തില്‍ ലഭിച്ചതാണെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവാക്‌സിനുള്ള റെഗുലേറ്ററി അംഗീകാരം തിടുക്കത്തില്‍ ലഭിച്ചതാണെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. കോവാക്‌സിന് അനുമതി ലഭിച്ചത് രാഷ്ട്രീയ സമ്മര്‍ദം മൂലമെന്ന വാര്‍ത്ത അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം ചൂണ്ടിക്കാട്ടി.

തദ്ദേശീയ കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനായി രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചില നടപടിക്രമങ്ങള്‍ ഒഴിവാക്കുകയും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കുകയും ചെയ്‌തെന്നാണ് വാര്‍ത്ത. വാക്‌സിനായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നു ഘട്ടങ്ങളിലും നിരവധി ക്രമക്കേടുകള്‍ നടന്നതായുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകവും അസത്യവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.

അടിയന്തര ഉപയോഗ അംഗീകാരത്തിനായി കോവിഡ്-19 വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗെനെസേഷ(സി.ഡി.എസ്.സി.ഒ)യും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ട്.

സി.ഡി.എസ്.സി.ഒയുടെ വിദഗ്ധര്‍ സമിതി 2021 ജനുവരി 1, 2 തീയതികളില്‍ യോഗം ചേര്‍ന്ന് കൃത്യമായ വിലയിരുത്തലുകള്‍ നടത്തിയശേഷമാണ് ശേഷമാണ് അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന്‍ ശിപാര്‍ശ ചെയ്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. വാക്‌സിന് അനുമതി നല്‍കിയത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →