വാഷിങ്ടണ്‍: യു.എസ്. ജനപ്രതിനിധിസഭയില്‍ പ്രസിഡന്റ് ജോ െബെഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി.435 അംഗ സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 218 സീറ്റുകള്‍ ഉറപ്പിച്ചു. 223 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നാണ് സൂചന. ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്. ഇതോടെ റിപ്പബ്ലിക്കന്‍ നേതാവ് കെവിന്‍ മക്കാര്‍ത്തി സ്പീക്കറാകും. ഡെമോക്രാറ്റുകള്‍ ഇതുവരെ 212 സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ നേരത്തെ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. നവംബര്‍ എട്ടിനായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്നത്.ജനപ്രതിസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടത് പ്രസിഡന്റ് ജോ ബൈഡനു തിരിച്ചടിയായി. വരുന്ന ജനുവരിയിലാണ് പുതിയ ജനപ്രതിസഭാംഗങ്ങള്‍ ചുമതലയേല്‍ക്കുന്നത്.