അധ്യാപക പരിശീലനം തുടങ്ങി

പ്രാദേശിക ചരിത്ര രചനയുടെ വഴികൾ പകർന്നു കൊടുത്ത് ദേശചരിത്ര രചനയുടെ കുട്ടികളെ ആനയിക്കുന്ന പാദമുദ്ര പ്രാദേശിക ചരിത്ര രചന പ്രവർത്തനത്തിന് തുടക്കമായി. സമഗ്ര ശിക്ഷാ കേരളം സെക്കണ്ടറി വിദ്യാർഥികളുടെ ചരിത്രാന്വേഷണത്തെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനമാണ് പാദമുദ്ര. ജില്ലാതല റിസോഴ്സ് അധ്യാപക പരിശീലനം നോർത്ത് ബി ആർ സി ഹാളിൽ കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. ട്രെയിനർ എം രാജേഷ് ക്ലാസെടുത്തു. ഡി പി ഒ ഡോ. രമേശൻ കടൂർ, ഡി പി ഒ രാജേഷ് കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →