ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് വിശിഷ്ടാതിഥിയായി. ആദ്യദിനം 11-ാം വാര്‍ഡിലെ ജോണ്‍സ് ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരങ്ങളാണ് നടത്തിയത്. കല-കായിക-രചന മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവയാണ് കേരളോത്സവത്തിന്റെ ഭാഗമായി നടത്തുന്നത്. 18 ന്കലവൂര്‍ ജി.എച്ച്.എസ്.എസില്‍ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ നടക്കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എസ്. സന്തോഷ്, കെ. ഉദയമ്മ, കെ.പി ഉല്ലാസ്, പഞ്ചായത്ത് അംഗം ദീപ്തി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു.