ദില്ലി: കൊവിഡ് ഭീതി ഉടലെടുത്തതുമുതൽ പല കാര്യങ്ങളിലും ലോകത്താകെ നിയന്ത്രണങ്ങളുണ്ടായിരുന്നു. യാത്രാ വിലക്കും ലോക്ക് ഡൗണുമെല്ലാം പതിയെ പതിയെ പിൻവലിക്കപ്പെട്ടിരുന്നു.മാസ്ക്ക് ഉപയോഗത്തിൻറെ കാര്യത്തിലും മാറ്റം വന്നു. രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും മാസ്ക്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ വിമാനയാത്രക്കാർക്ക് മാത്രം ഇത്രയും നാളും മാസ്ക്ക് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യത്തിലും മാറ്റം വരികയാണ്.
ഇനി മുതൽ വിമാനയാത്രക്ക് മാസ്ക് നിർബന്ധമായിരിക്കില്ല. കേന്ദ്ര സർക്കാരാണ് വിമാനയാത്രയിലെ പുതിയ തീരുമാനം കൈകൊണ്ടത്. മാസ്ക് ധരിക്കണോ വേണ്ടയോ എന്ന കാര്യം ഇനി മുതൽ യാത്രക്കാർക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്

