കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 100 വെടിയുണ്ടകള്‍ പിടികൂടി

ഇരിട്ടി:കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 100 വെടിയുണ്ടകള്‍ പിടികൂടി. 16/11/2022 രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഗംഗാധരന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി.പ്രമോദന്‍, ഇ.സി.ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് വിളങ്ങാട്ട് ഞാലില്‍, രാഗില്‍ എന്നിവരുള്‍പ്പെട്ട എക്‌സൈസ് സംഘം കിളിയന്തറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണ്ണാടക ആര്‍ .ടി സി ബസ്സില്‍ നിന്നും ഉടമസ്ഥനില്ലാത്ത നിലയില്‍ 10 പാക്കറ്റുകളിലായി 100 നാടന്‍ തോക്ക് തിരകള്‍ പിടികൂടിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ തുടര്‍ നടപടികള്‍ക്കായി ഇരിട്ടി പൊലിസിന് കൈമാറി. പൊലിസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നതിനായി കൈമാറാനായി കൊണ്ടുവരികയായിരുന്ന തിരകളാണ് പിടികൂടിയതെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →