പാറശ്ശാല: പാറശ്ശാല താലൂക്ക് ആശുപത്രയില്‍ എച്ച്.എം.സി. മുഖാന്തരം ഫാര്‍മസിസ്റ്റ് ലാബ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കേരള സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഫാര്‍മസിസ്റ്റ് കോഴ്‌സില്‍ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. കേരള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.റ്റി. പാസായ, പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റര്‍വ്യൂ തീയതി ഇ-മെയില്‍, ഫോണ്‍ വഴി അറിയിക്കും. വിവരങ്ങള്‍ക്ക് : 9745453898

