ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാരുടെ ജീവിത ശൈലി രോഗപരിശോധന ക്യാമ്പ് നടത്തി. കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ നടത്തിയ ക്യാമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. പ്രമേഹം, ബി.പി, ബി.എം.ഐ, കണ്ണ് പരിശോധന എന്നിവ നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവാകരറൈ ജീവിതശൈലി രോഗത്തെ കുറിച്ച് ക്ലാസ്ലെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, എസ്.ഐമാരായ രാമകൃഷ്ണന്‍, ടി.വാമനന്‍, രാജീവ് കുമാര്‍, എ.എസ്.ഐമാരായ കെ.വി.പ്രഭാകരന്‍, ജോമി ജോസഫ്, സി.പ്രഭാശന്‍, കെ.ഗോപാല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് എസ്.ശാരദ, സബീന, ആശാ പ്രവര്‍ത്തകരായ നവിത, സരള എന്നിവര്‍ സംസാരിച്ചു.
കുമ്പള പോലീസ് സ്റ്റേഷനില്‍ ജീവിത ശൈലി രോഗ പരിശോധന ക്യാമ്പ് നടത്തി
