മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിങ്ങില്‍ ബാബു ആന്റണി ജോയിന്‍ ചെയ്തു.അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സുധീഷ് ഗോപിനാഥ് ആണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ, വില്ലന്‍ കഥാപാത്രമാണോ ബാബു ആന്റണി അഭിനയിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് സിനിമാസ്വാദകര്‍.
വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയില്‍ വീണ്ടും മദനോത്സവം എത്തിയത്.
സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ പങ്കുവച്ച ചിത്രത്തിലെ ‘കാണാ ദൂരത്താണോ’ എന്ന സോങ് ടീസറിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
കഥ- ഇ സന്തോഷ് കുമാര്‍, ഡിഓപി- ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍- ജെയ്കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, സംഗീതം- ക്രിസ്റ്റോ സേവിയര്‍, ലിറിക്‌സ്- വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍- കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- ആര്‍ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എംയു, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്‌ണന്‍, ഡിസൈന്‍- അറപ്പിരി വരയന്‍, പിആര്‍ഓ- പ്രതീഷ് ശേഖര്‍ എന്നിവർ നിർവ്വഹിക്കുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്.

