കുന്നപ്പിള്ളി കേസ്: രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടു കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. കീഴ്‌ക്കോടതി ഉത്തരവ് വേദവാക്യമായി കരുതാനാവില്ലെന്നും വാട്‌സ്ആപ്പ് ചാറ്റുകളടക്കം പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കേസ് ഡയറിയുള്‍പ്പെടെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്നുതന്നെ ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി എല്‍ദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യ ഉത്തരവ് ചോദ്യം ചെയ്തു സര്‍ക്കാരും ഇരയും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജികള്‍ പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →